ചീറിപ്പാഞ്ഞ് ആംബുലൻസ്, ഉള്ളിൽ രോഗിയില്ല; പരിശോധിച്ച പൊലീസ് ഞെട്ടി, 40 ബോക്സുകളിൽ 10 ലക്ഷത്തിന്‍റെ വിദേശ മദ്യം




ഗുരുതരാവസ്ഥയിലായ രോഗി അകത്തുണ്ടെന്ന് തോന്നിപ്പിക്കും വിധത്തിൽ  ചീറിപ്പാഞ്ഞ ആംബുലന്‍സ് നിർത്തി പരിശോധിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. കണ്ടെത്തിയത് കുറേ കാർഡ് ബോർഡ് ബോക്സുകൾ. തുറന്നു പരിശോധിച്ചപ്പോൾ ഉള്ളിൽ വിദേശ മദ്യം. ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം. 2016  മുതൽ മദ്യ നിരോധനമുള്ള സംസ്ഥാനത്തു നിന്നാണ് ഇത്രയധികം അളവിൽ മദ്യം ആംബുലൻസിൽ നിന്ന് പിടികൂടിയത്. 40 കാർഡ് ബോർഡ് ബോക്സുകളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഏകദേശം 10 ലക്ഷം രൂപ വിലതിക്കുന്ന മദ്യമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആംബുലന്‍സ് തടഞ്ഞു നിർത്തി പരിശോധിച്ചത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ദീപക് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

WE ONE KERALA -NM 





Post a Comment

أحدث أقدم

AD01