വിഴിഞ്ഞത്ത് ബോട്ട് തള്ളിയല്ല ഉദ്ഘാടനം, ക്രെഡിറ്റ് എനിക്കല്ല, നാടിന്; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി



തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്‍റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് നടക്കാൻ പോകുന്നത്. അവസാനത്തെ ഒമ്പതു വര്‍ഷം ഏറെ പ്രധാനപ്പെട്ടതാണ്. ഒരുപാട് തര്‍ക്കം നേരത്തെ ഉണ്ടായിരുന്നു. തര്‍ക്കത്തിന് പിന്നാലെ പോകാൻ എൽഡിഎഫ് തയ്യാറായില്ല. വിഴിഞ്ഞം വഴി പോകുന്ന ബോട്ട് തള്ളിയല്ലലോ ഉദ്ഘാടനം ചെയ്യേണ്ടതെന്നും യുഡിഎഫിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കപ്പൽ ഓടുന്ന അവസ്ഥയിലെത്തി. പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറമുഖ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലേക്ക് വീണ്ടും സ്വാഗതം ചെയ്യുകയാണ്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01