മുംബൈ: ഐപിഎൽ കലാശപോരാട്ടം ജൂൺ മൂന്നിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ. ഒന്നാം ക്വാളിഫെയറും എലിമിനേറ്ററും ചണ്ഡീഗഢിലെ മുള്ളൻപൂർ സ്റ്റേഡിയത്തിലാണ് നടക്കുക. ഫൈനലിന് പുറമെ രണ്ടാം ക്വാളിഫെയർ പോരാട്ടവും അഹമ്മദാബാദിൽ നടക്കും. നേരത്തെ ഐപിഎൽ പുനരാരംഭിച്ചപ്പോൾ മത്സര ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടിരുന്നെങ്കിലും പ്ലേഓഫ്, ഫൈനൽ വേദി പ്രഖ്യാപിച്ചിരുന്നില്ല.അതേസമയം, മഴഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 23ന് ബെംഗളൂരു ചിന്നസ്വാമിയിൽ നടക്കേണ്ട ആർസിബി-എസ്ആർഎച്ച് മത്സരം ലഖ്‌നൗ എകാന സ്റ്റേഡിയത്തിലേക്ക് മാറ്റി. നേരത്തെ ചിന്നസ്വാമിയിൽ നടന്ന കൊൽക്കത്ത-ബെംഗളൂരു മത്സരം മഴമൂലം ഒരുപന്തുപോലുമെറിയാതെ റദ്ദാക്കിയിരുന്നു. ദക്ഷിണേന്ത്യയിൽ വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുള്ളതിനാലാണ് ബെഗളൂരു മത്സരം മാറ്റിയത്. ഇതോടെ സീസണിൽ ബെംഗളൂരുവിന് ഇനി ഹോം മാച്ച് കളിക്കാനാവില്ല. നേരത്തെ ലഖ്നൗ സൂപ്പർ ജയന്റ് സുമായുള്ള മത്സരത്തിന് ശേഷം ഹൈദരാബാദ് ടീം യുപിയിൽ തുടരുകയാണ്
WE ONE KERALA -NM
.
إرسال تعليق