സംസ്ഥാനത്ത് ലഹരിക്കെതിരായ പ്രവർത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരായ ഓപ്പറേഷൻ ഡിഹണ്ട് ഫലപ്രദമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂളുകളുടെ പരിസരത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്കൂളുകളിലടക്കം ലഹരിക്കെതിരായ പ്രചാരണം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ലഹരി ഉപയോഗത്തിനെക്കുറിച്ച് വിവരം നല്‍കുന്നവരുടെ വിവരങ്ങങ്ങള്‍ രഹസ്യമാക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗത്തിനെ കുറിച്ച് വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുപോയാല്‍ അതിന് ഉത്തരവാദികളാകുന്ന ഉദ്യോഗസ്ഥർ സർവീസില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
WE ONE KERALA -NM
إرسال تعليق