കോലത്തുനാട്ടിലെ ഏറ്റവും വലിയ തിരുമുടി വെക്കുന്ന ചെക്കികുളത്തെ മാണിയൂർ കിഴക്കൻ കാവ് ഭഗവതിയുടെ മുടി രാവിലെ കാലാവസ്ഥയെ അവഗണിച്ചു കൊണ്ട് ദേശക്കാർ മുളയുടെ താങ്ങിനാൽ ഉയർത്തുകയും തിരുമുടി ഉയർത്തി
ആയിരക്കണക്കിന് ഭക്തജനങ്ങൾ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങിക്കുകയും ഉച്ചയോട് രണ്ടു മണിയോടുകൂടി കാലാവസ്ഥ മോശമാകുന്നതിനു മുന്നെ തിരുമുടി ദേശക്കാരുടെ അകമ്പടിയോടെ തിരുമുടി താഴ്ത്തുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി കിഴക്കൻ കാവിലെ ഉത്സവത്തിനു തിരി തെളിഞ്ഞിട്ട്. ഇന്ന് വൈകിട്ടൊടു കൂടി ക്ഷേത്രത്തിനു പുറത്തുള്ള കാവിൽ കലശത്തൊടുകൂടിയുള്ള ബലിയോടെ ഉത്സവം സമാപിക്കും.
WE ONE KERALA -NM
.jpg)





إرسال تعليق