‘പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല, മടുക്കുമ്പോള്‍ സംഘപരിവാര്‍ പോകും’; വേടന്‍



പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റാപ്പർ വേടൻ. തന്നെ വിമർശിക്കുന്ന ചില രാഷ്ട്രീയക്കാർ സ്വകാര്യമായി വിളിച്ച് പിന്തുണ നൽകാറുണ്ടെന്നും, വിമർശിക്കുന്ന സംഘപരിവാർ പ്രവർത്തകർ മടുക്കുമ്പോൾ നിർത്തിക്കോളുമെന്നും വേടൻ പറഞ്ഞു. എൻഐക്ക് നൽകിയ പരാതി വൈകിയതിൽ അത്ഭുതം തോന്നുന്നുണ്ടെന്നും, പരാതി അന്ന് തന്നെ വരുമെന്ന് പ്രതീക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.ജനാധിപത്യ രാജ്യത്ത് ആരെയും വിമർശിക്കാനുള്ള അവകാശം നിലനിൽക്കുന്നുണ്ടെന്നും, ആ വിമർശനം തുടരുമെന്നും വേടൻ പ്രതികരിച്ചു. കേസുകൾ പല പരിപാടികളെയും ബാധിച്ചിട്ടുണ്ട്. അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തുഷാര്‍ വെള്ളാപ്പള്ളി തന്നെ അനുകൂലിച്ചതിന്‍റെ കാരണം അറിയില്ലെന്നും, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് അല്ലെയെന്നും വേടൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നുകാട്ടി റാപ്പര്‍ വേടനെതിരെ പാലക്കാട്നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്. മോദി കപട ദേശീയവാദിയെന്ന വേടന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.



Post a Comment

أحدث أقدم

AD01