കണ്ണൂർ മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്ന് സംശയം


കണ്ണൂർ: മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്പത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ് മരണം. ഇന്ന് ഉച്ചയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.



Post a Comment

أحدث أقدم

AD01