എം.എസ്.എഫ് ശ്രീകണ്ടാപുരം മുൻസിപ്പൽ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


ശ്രീകണ്ടാപുരം: എം.എസ്.എഫ് ശ്രീകണ്ടാപുരം മുൻസിപ്പൽ സമ്മേളനം മെയ് 10ന് ശ്രീകണ്ടാപുരം വ്യാപാരി ഭവനിൽ വെച്ച് നടക്കും. മുൻസിപ്പാലിറ്റിയിലെ 6 ഓളം ശാഖകളിൽ നിന്നായി 200 ലേറെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാനും സമ്മേളനം വിജയിപ്പിക്കുവാനും ശ്രീകണ്ടാപുരം മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. സംഘാടകസമിതി ഓഫീസ് ശ്രീകണ്ടാപുരം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒ വി ഹുസൈൻ സാഹിബ്‌ ഉദ്ഘാടനം ചെയ്തു. എൻ പി സിദ്ധീഖ്, അബു മാഷ്, എൻ പി നൂർദ്ധീൻ, കെ പി മൊയ്‌ദീൻ ഹാജി, പക്കർ ഹാജി, വി പി മൂസാൻ, അക്കരമ്മൽ അബ്ദുള്ള, സിഹാൽ സീരകത്ത്, സംറൂത് പി സി, സാബിത് ഹക്കീം, ഷഹലാൻ ഷുക്കൂർ, മുഹമ്മദ്‌ ഷഹസിൻ, മുനവ്വിർ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01

 


AD02