അവധിക്കാല ക്യാമ്പ്⁷

 


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് അംബേദ്കർ ലൈബ്രറിയും ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് മുണ്ടാമ്പലം പുഴയോരത്ത് വേനൽക്കൂട്ടം ബാലവേദി ക്യാമ്പ് നടത്തി. ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ദേവിക എസ് ദേവ് ഉദ്ഘാടനം ചെയ്തു. ഒ.കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എ. പത്മനാഭൻ, ടി.വി. ഷിജി, ഇ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒറിഗാമി, ലൈഫ് സ്കിൽ, പരീക്ഷണങ്ങൾ, ശാസ്ത്ര ക്ലാസ് എന്നിവയിൽ വി.വി.റിനേഷ്, കെ. സഞ്ജയ്, ജനു ആയിച്ചാൻകണ്ടി എന്നിവർ   പരിശീലനവും ക്ലാസ്സും നൽകി. ലഹരിക്കെതിരെയുള്ള പ്രചാരണ ഘോഷയാത്രയും, രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നടത്തി.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01