പുഴയുടെനടുവിലെ തുരുത്തിൽ നിന്നു കാൽവഴുതി വീണ് യുവതി മരിച്ചു


എറണാകുളം: പെരിയാറിൽ പാണംകുഴി പമ്പ് ഹൗസിനുസമീപം പുഴമധ്യത്തിലെ തുരുത്തിൽ നിന്നുകാൽവഴുതി വീണ് യുവതി മുങ്ങിമരിച്ചു. ചേർത്തല നഗരസഭ പെരുമ്പാറ വൃന്ദാവനികയിൽ സുഭാഷിന്റെയും ഉഷാകുമാരിയുടെയും മകൾ നന്ദന (27) ആണ് മരിച്ചത്. സുഹൃത്തായ ആലപ്പുഴ കുതിരപ്പന്തി സ്വദേശി അമിത്തിന് (27) ഒപ്പം എത്തിയതാണ് യുവതി. ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. കാഴ്ചകാണാൻ പുഴയുടെ നടുവിലെ തുരുത്തിൽ കയറിയപ്പോൾ നന്ദന കാൽവഴുതി വീഴുകയായിരുന്നു. യുവതിയെ അമിത്കരയ്ക്കെത്തിച്ച്നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരും ഒന്നിച്ചുപഠിച്ചവരാണ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക്ആശുപത്രിയിൽ. സഹോദരി: വൃന്ദ.



Post a Comment

أحدث أقدم

AD01