പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി



തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് സ്വർണ്ണം കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് കാണാതായ 13 പവനോളം വരുന്ന സ്വർണം കണ്ടെത്തിയത്. ഇന്നലെയാണ് ക്ഷേത്ര വാതിലിൽ സ്വർണം പൂശാൻ ഉപയോഗിച്ചിരുന്ന സ്വർണ്ണ കമ്പി കാണാതായത്. കഴിഞ്ഞ ഏഴാം തീയതി നിർമ്മാണം നിർത്തി തിരികെ ലോക്കറിൽ വെച്ച സ്വർണ്ണം ആയിരുന്നു നഷ്ടപ്പെട്ടത്. തുടർന്ന് ഇന്നലെ വീണ്ടും നിർമ്മാണത്തിനായി തൊഴിലാളികൾ എത്തിയതോടെയാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഫോർട്ട് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ ക്ഷേത്ര പരിസരത്ത് പോലീസിന്റെ വൻ സംഘം സ്വർണ്ണം കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക പരിശോധന നടത്തി.ആ പരിശോധനയിലാണ് നഷ്ടപ്പെട്ട സ്വർണം ക്ഷേത്ര കോമ്പാണ്ടിലെ മണ്ണിനിടയിൽ നിന്ന് കണ്ടെത്തിയത്.

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01