മണിപ്പൂര്‍ കലാപത്തിലെ പ്രതികളിലൊരാള്‍ കണ്ണൂരില്‍ പിടിയില്‍.ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതിയെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തത്




മണിപ്പൂര്‍ കലാപ കേസ് പ്രതികളിലൊരാള്‍ കണ്ണൂരില്‍ പിടിയില്‍. തലശ്ശേരിയില്‍ നിന്നാണ് മെയ്‌തെയ് വിഭാഗത്തിലെ യുവാവിനെ എന്‍ഐഎ പിടികൂടിയത്. രാജ്കുമാര്‍ മൈപാക് സംഘാണ് പിടിയിലായത്. ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതിയെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്. കേരള പൊലീസിനെ അറിയിക്കാതെയാണ് എന്‍ഐഎയുടെ നീക്കം.മഴക്കാലരോഗങ്ങള്‍ തടയാനുള്ള പരിശോധനയുടെ ഭാഗമായെന്ന് പറഞ്ഞാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ താമസിക്കുന്ന ഇടത്തെത്തിയത്. ഓരോ മുറിയിലുമെത്തി തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ആധാര്‍കാര്‍ഡും ചിത്രവും ഒത്തുനോക്കിയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. ചെവിക്കുകീഴെ കഴുത്തിലായി പ്രത്യേക രീതിയില്‍ പച്ചകുത്തിയതും എന്‍ഐഎക്ക് രാജ്കുമാറിനെ തിരിച്ചറിയല്‍ എളുപ്പമാക്കി.നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടി(യുഎന്‍എല്‍എഫ്)ല്‍ ഇയാള്‍ സായുധപരിശീലനം നേടിയിട്ടുണ്ടെന്നാണ് വിവരം. ഏതാനും ദിവസങ്ങളായി രാജ്കുമാറിന്റെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിച്ചുവരികയായിരുന്നു. രാജ്കുമാറില്‍നിന്ന് എന്‍ഐഎ വ്യാജ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായും വിവരമുണ്ട്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01