കോന്നി കുളത്തുമണ്ണില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന്

 


പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. കുളത്തുമണ്‍ ക്ഷേത്രത്തിന് സമീപം കൈത കൃഷിക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ഫെന്‍സിങില്‍ നിന്നുമാണ് ആനയ്ക്ക് ഷോക്കേറ്റത്. ഏതാണ്ട് 20 വയസ്സ് പ്രായമുള്ള കൊമ്പനാനയാണ് ചരിഞ്ഞത്.ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംഭവത്തില്‍ വനം വകുപ്പ് കേസെടുക്കും. ആനശല്യം രൂക്ഷമായ പ്രദേശമാണ് കലഞ്ഞൂര്‍ പഞ്ചായത്തിലെ കുളത്തുമണ്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് നിരവധി പേരുടെ കൃഷി കാട്ടാന നശിപ്പിച്ചിരുന്നു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01