ഇടത് സ്വഭാവമുള്ള പാർട്ടികൾ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാൻ ആർഎംപി; സിപിഐയുമായി ചർച്ച നടത്താൻ നീക്കം


കോഴിക്കോട്: ഇടത് സ്വഭാവമുള്ള പാർട്ടികൾ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാൻ ആർഎംപി. സിഎംപി, എൻസിപി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായി അനൗദ്യോഗിക ചർച്ച തുടങ്ങിയിട്ടുണ്ട്. സിപിഐയുമായും ചർച്ച നടത്താനാണ് നീക്കം. പാർട്ടികളുമായി ചർച്ച തുടങ്ങിയെന്നും സിപിഐ വന്നാൽ സ്വീകരിക്കുമെന്നും ആർഎംപി നേതാവ് എൻ വേണു പറഞ്ഞു. യുഡിഎഫിൻ്റെ ഭാഗമായി മുന്നണിയിലേക്ക് കടക്കുന്നതിനപ്പുറത്ത് എല്ലാമുന്നണിയിലുമുള്ള ഇടത് സ്വഭാവമുള്ള പാർട്ടികളെ ചേർത്ത് ഒരു പ്ലാറ്റ്ഫോം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

أحدث أقدم

AD01