തലശേരി നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ മത്സ്യ മാര്‍ക്കറ്റിന് സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തുടര്‍കഥയാകുന്നു. മാലിന്യ നിക്ഷേപത്തെ തുടര്‍ന്ന് സമീപത്തെ മതിലും തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. പ്ലാസ്റ്റിക്, ഭക്ഷ്യ അവശിഷ്ടങ്ങള്‍, തുടങ്ങിയവയാണ് മത്സ്യ മാർക്കറ്റിനു സമീപത്തെ മതില്‍ക്കെട്ടിനുള്ളിലേക്ക് തള്ളുന്നത്. മതിലിനു സമീപത്തായി ചെറിയ റോഡും, കടകളും ഉള്ളതിനാല്‍ യാത്രകാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ദുര്‍ഗന്ധവും, മലിനജലവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
മതിലും അപകടാവസ്ഥയിലാണ് വീണാല്‍ അടുത്തുള്ള കടകളും പാതയും നേരിട്ട് ബാധിക്കപ്പെടും. അതിന് മുമ്പ് നടപടിയെടുക്കേണ്ടതുണ്ട്. മത്സ്യ വിപണിയില്‍ ദിവസവും നൂറുകണക്കിന് ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍, ഈ ദുര്‍ഗന്ധം മാത്രമല്ല, മതില് ഇടിഞ്ഞാല്‍ ആളുകളും, മത്സ്യ വ്യാപാരികളും നേരിടേണ്ടി വരുന്ന അപകട സാധ്യതയും വന്‍ ഭീഷണിയാണ്. അടിയന്തരമായി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മതിലിനെ സംരക്ഷിക്കുകയും ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
WE ONE KERALA -NM
إرسال تعليق