റുഖ്നുദ്ദീൻ കവ്വായിക്ക് ടി വി അനന്തൻ സ്മാരക പുരസ്കാരം


കണ്ണൂർ: പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമര സേനാനിയുമായ ടിവി അനന്തന്റെ സ്മരണയ്ക്കായി ഗാന്ധി യുവമണ്ഡലം സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ടി വി അനന്തൻ പുരസ്കാരത്തിന് പയ്യന്നൂരിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും പയ്യന്നൂർ കോളേജ് ജീവനക്കാരനുമായ റുഖ്നുദ്ദീൻ കവ്വായിയെ തെരഞ്ഞെടുത്തതായി പുരസ്കാര നിർണയ സമിതി കൺവീനർ റഫീഖ് പാണപ്പുഴ അറിയിച്ചു. 11 111 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാർഡ് മെയ് 11ന് രാവിലെ 10 മണിക്ക് കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സിൽ നടക്കുന്ന ചടങ്ങിൽ വച്ച് കെ വി സുമേഷ് എംഎൽഎ സമ്മാനിക്കും.

കാൽ നൂറ്റാണ്ടിലധികമായി പയ്യന്നൂരിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിധ്യമാണ് റുഖ്നുദ്ദീൻ കവ്വായി.2005 -10 കാലയളവിൽ പയ്യന്നൂർ നഗരസഭയിലെ കവ്വായി പ്രദേശത്തെ കൗൺസിലർ ആയിരുന്ന റുഖ്നുദ്ദീൻ കവ്വായി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായിരുന്നു. കവ്വായി കായൽ സംരക്ഷണ സമിതി ചെയർമാൻ എന്ന നിലയിൽ കേരളത്തിലെ  ഏറ്റവും വലിയ മൂന്നാമത്തെ കായലായ കവ്വായി കായൽ കയ്യേറ്റത്തിനെതിരെയും കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതിനെതിരെയും നിരന്തര ശ്രമങ്ങൾ നടത്തി. കവ്വായി കായലിൽ പരിസ്ഥിതി സൗഹൃദ ടൂറിസം കൊണ്ടുവരുന്നതിന് മുന്നിട്ടിറങ്ങി പ്രവർത്തിച്ചു. പയ്യന്നൂർ അത്താഴക്കൂട്ടത്തിന്റെ മുൻനിര പ്രവർത്തകൻ എന്ന നിലയിൽ കല്യാണത്തിനും, സൽക്കാരങ്ങൾക്കും  മിച്ചം വരുന്ന ഭക്ഷണം പാഴാക്കി കളയുന്നത് ഒഴിവാക്കാൻ ഭക്ഷണം ശേഖരിച്ച് അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുന്നതിനും, തെരുവിൽ ജീവിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചു കൊടുക്കുന്നതിനും  സേവനം നടത്തിവരുന്നു നിരവധി വേദികളിലും ടിവി ഷോകളിലും കഴിവ് തെളിയിച്ച മികച്ച ഗായകനാണ്. പ്രഭാഷകൻ, കവി എഴുത്തുകാരൻ എന്നീ മേഖലകളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കവ്വായി സെൻട്രൽ റീഡിങ് റൂം മുഖ്യ രക്ഷാധികാരിയാണ്.



Post a Comment

أحدث أقدم

AD01

 


AD02