ഇതാണ് മക്കളേ തിരോന്തരം കാരാവട; നാലുമണിക്ക് ഇത് തന്നെ ബെസ്റ്റ്…!


ഉച്ചയൂണ് ക‍ഴിഞ്ഞുള്ള മയക്കത്തിന് ശേഷം നാല് മണി പലഹാരം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണോ? ഇന്ന് എന്തുണ്ടാക്കാനാണ് പ്ലാ‍ൻ. ഒന്നും കിട്ടിയില്ലെങ്കില്‍ നമ്മുക്ക് തിരുവനനന്തപുരം സ്റ്റൈല്‍ കാരവട ഉണ്ടാക്കിയാലോ? നാല് മണി പലഹാരമായി വട ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ നാല് മണി പലഹാരം എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ആ‍വശ്യമായ ചേരുവകള്‍:

പച്ചരി- മുക്കാല് ഗ്ലാസ്
കടല പരിപ്പ്- കാല് കപ്പ്
തുവര പരിപ്പ്- കാല് കപ്പ്
ഉഴുന്ന്- കാല് കപ്പ്
ഇഞ്ചി- ഒരെണ്ണം
പച്ച മുളക്- 2
വറ്റ്‌ല് മുളക് -2
കായപൊടി -കാല് സ്പൂണ്‍
മുളക് പൊടി – എരിവ് അനിസരിച്ച്
എണ്ണ- ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;

പച്ചരി, ഉഴുന്ന്, കടല പരിപ്പ്, തുവര പരിപ്പ് എന്നിവ ഒന്നര മണിക്കൂര്‍ വെവ്വേറെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ശേഷം മൂന്നും വെവ്വെറെ വെള്ളം കുറച്ച് കട്ടിയ്ക്ക് അരച്ചെടുക്കുക. ഇനി അരച്ച പച്ചരി മാവിലേക്ക് ഉഴുന്ന്, കടല പരിപ്പ് , തുവര പരിപ്പ് എന്നിവ അരച്ചത് കൂടി ചേര്‍ക്കണം. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി ,പച്ച മുളക് ,വറ്റല്‍ മുളക് എന്നിവയും മുളക് പൊടി,കായപൊടി ,ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കണം.
അടുത്തതായി ഒരു ഫ്രൈയിങ് പാനെടുത്ത് എണ്ണ ചൂടാക്കി ഉരുളകളായോ സ്പൂണില്‍ എടുത്തോ മാവ് ഇടുക ഒ‍ഴിക്കുക. ഇതോടെ നല്ല ക്രിസ്പ്പി കാരാവട റെഡി.



Post a Comment

أحدث أقدم

AD01