രാഷ്ട്രപതി ശബരിമല സന്ദർശിച്ചേക്കില്ല


രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ക്ഷേത്രദർശനം നടത്താനുള്ള തീരുമാനം ഒഴിവാക്കിയതായി സൂചന. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു മെയ് 19 ന് നടത്തുന്ന ശബരിമല ദർശനം. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18, 19 തീയതികളിൽ വെര്‍ച്വൽ ക്യൂ ബുക്കിംഗിന് ഏർപ്പെടുത്തിയ നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കിയിട്ടുണ്ട്. മെയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.



Post a Comment

أحدث أقدم

AD01

 


AD02