ചരിത്രത്തെ ബോധപൂർവം മറക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു: വി ഡി സതീശൻ


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന സമയത്ത് ക്രെഡിറ്റിനെച്ചൊല്ലിയുള്ള വിവാദം തുടരവെ ഫേസ്ബുക്ക് കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് അദ്ദേഹം കുറിച്ചു. വിഴിഞ്ഞം തുറമുഖത്തിന് ആശംസകൾ നേരുന്നതായും വി ഡി സതീശൻ കൂട്ടിച്ചേർത്തു. 2015 ജൂൺ എട്ടിന് മുഖ്യമന്ത്രിയായിരിക്കെ വിഴിഞ്ഞം തുറമുഖത്തെപ്പെറ്റിയുള്ള നിയമസഭയിലെ ഉമ്മൻ ചാണ്ടിയുടെ പ്രസംഗം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന താൽപര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കുമെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. അതേസമയം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തുറമുഖം ഇന്ന് യാഥാർത്ഥ്യമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങിൽ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വിഴിഞ്ഞം തുറമുഖത്തൊരുക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ 17 പേരാണ് വേദിയിലുണ്ടാവുക. വി ഡി സതീശനും വേദിയില്‍ ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.

വേദിയിൽ ഇരിപ്പിടമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കുന്നില്ല എന്നാണ് വിവരം. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എൻ വാസവൻ, ഗൗതം അദാനി, കരൺ അദാനി, മേയർ, ശശി തരൂർ, എം വിൻസെൻ്റ് തുടങ്ങിയവർ വേദിയിലുണ്ടാകും. മൂന്നു പേർ മാത്രമായിരിക്കും ചടങ്ങിൽ സംസാരിക്കുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്ര വി എൻ വാസവൻ എന്നിവർ സംസാരിക്കും.



Post a Comment

أحدث أقدم

AD01

 


AD02