ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയഷെല്‍ആക്രമണത്തില്‍ സൈനികന് വീരമൃത്യു. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍ കണ്‍ട്രോളിലാണ് ഷെല്‍ ആക്രമണം നടന്നത്. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍കൊല്ലപ്പെട്ടത്. ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് ലാന്‍സ് നായിക് ദിനേശ് കുമാര്‍. ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെത്തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നല്‍കിയതിന് പിന്നാലെയാണ് സാധാരണജനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യംവച്ച് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. നിയന്ത്രണരേഖയിലെ സാഹചര്യം സസൂക്ഷ്മം സൈന്യം നിരീക്ഷിച്ച് വരികയാണ്. നിയന്ത്രണ രേഖയിലെ പാക് പ്രകോപനം സേന വിലയിരുത്തുകയാണ്. പാകിസ്താന്‍ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് ഇന്ത്യന്‍ കരസേനാ മേധാവി പ്രാദേശിക സേനകളോട് വിശദീകരിച്ചു . ഉചിതമായ മറുപടി നല്‍കാന്‍ സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി.
WE ONE KERALA -NM
إرسال تعليق