ജില്ലാ റിസോഴ്സ് അധ്യാപക സംഗമം തുടങ്ങി

 


പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം റിസോഴ്സ് അധ്യാപക സംഗമം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ് അധ്യക്ഷനായി. 

ടൗണ്‍ എച്ച് എസ് എസ്, മുന്‍സിപ്പല്‍ എച്ച് എസ് എസ്, താവക്കര ഗവ. യു പി സ്‌കൂള്‍, മോഡല്‍ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സംഗമം. എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ബി ഷാജി മുഖ്യാതിഥിയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, ഡിഡിഇ ഇന്‍ ചാര്‍ജ് കെ.പി നിര്‍മല, കെ.സി സുധീര്‍, ഡോ. അനുപമ ബാലകൃഷ്ണന്‍, ഡോ. രാജേഷ് കടന്നപ്പള്ളി, ഡോ. എസ്.കെ ജയദേവന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم

AD01