ഇരിട്ടി:ഓടി കൊണ്ടിരുന്ന ഇരു ചക്ര വാഹനത്തിൽ പെരുമ്പാമ്പ്.സ്കൂട്ടർ യാത്രക്കാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ഇരിട്ടിയിലെ ഒരു ദന്തൽ ക്ലിനിക്കിലെ ജീവനക്കാരിയും എടക്കാനം സ്വദേശിനിയുമായ രമിതാ സജീവൻ സഞ്ചരിച്ച സ്ക്കൂട്ടിയിലാണ് പെരുമ്പാമ്പ് കടന്നു കൂടിയത് സ്കൂട്ടിയുടെ മുൻഭാഗത്ത് വൈസറിൽ നിന്നാണ് പാമ്പിനെ കണ്ടത്. ഇരിട്ടിയിൽ നിന്ന് ജോലി കഴിഞ്ഞ് സ്കൂട്ടിയിൽ ഇന്നലെ സന്ധ്യയോടെ വീട്ടിലേക്ക് പോകുന്നതിനിടെ വള്ളിയാട് വച്ച് ആണ് ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഭാഗത്ത് നിന്ന് അനക്കവും കൈക്ക് തണുപ്പും അനുഭവ പ്പെട്ടത്ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരി പരിഭ്രാന്തിയിലായെങ്കിലുംസമചിത്തതയോടെ വാഹനത്തെ നിയന്ത്രിച്ച് നിർത്തിയതിനാൽ വലിയൊരു അപകടം ഒഴിവായി . വിവരമറിഞ്ഞ് സമീപത്തുള്ള വ്യാപാരി അനുപിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തി നൊടുവിൽ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
WE ONE KERALA -NM
.jpg)




إرسال تعليق