വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; യുവതി അറസ്റ്റിൽ


വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൊച്ചിയിലെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസ് കോഴിക്കോട്ടു നിന്നാണ് കാർത്തികയെ കസ്റ്റഡിയിൽ എടുത്തത്. യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. യുക്രയ്‌നിൽ ഡോക്ടർ ആണെന്നാണ് കാർത്തിക പറഞ്ഞിരുന്നത്. മൂന്നര കോടിയിൽ അധികം രൂപ ആണ് ഇവർ വിവിധ ഉദ്യോഗാർത്ഥികളിൽ നിന്നായി തട്ടിയെടുത്തത്. പണം മടക്കി ചോദിച്ചവരോട് സ്ത്രീ പീഡനത്തിന് കേസ് കൊടുക്കുമെന്നായിരുന്നു ഭീഷണി. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രെയ്നിൽ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.



Post a Comment

أحدث أقدم

AD01