റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കെെകാണിച്ച് വണ്ടി നിർത്തിച്ചിട്ട് റോഡ് മുറിച്ചു കടക്കുന്ന പ്രവണത ഒഴിവാക്കണമെന്നാണ് പൊലീസ് പറയുന്നത്. കാല്‍നടയാത്രക്കാർക്കും റോഡിലെ സിഗ്നല്‍ ബാധകമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.കൈകാണിച്ച് വണ്ടി നിർത്തിച്ചിട്ട്, റോഡ് മുറിച്ച്കടക്കുന്ന പ്രവണത ഒഴിവാക്കണം. വാഹനങ്ങള്‍ക്ക് ഉള്ളത്പോലെ കാല്‍നടയാത്രക്കാർക്കും സിഗ്നലുകള്‍ ബാധകമാണ്', പൊലീസ് പോസ്റ്റില്‍ കുറിച്ചു. റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. വാഹനമോടിക്കുമ്പോൾ പെട്ടെന്ന് പ്രകോപിതകരാകുന്നവർ സൃഷ്ടിക്കുന്ന പ്രശ്നം ചെറുതല്ല. 'റോഡ് റേജ്' എന്നാണ് ഈ മാനസികാവസ്ഥയ്ക്ക് പറയുന്നത്. ഇത്തരക്കാരെ നിലയ്ക്കുനിറുത്താൻ മോട്ടോർ വാഹനവകുപ്പ് ഇറങ്ങുന്നു. ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം.
നെടുമ്ബാശേരിയില് റോഡിലെ തർക്കത്തിനിടെ സി.ഐ.എസ്.എഫുകാർ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. ഡ്രൈവിംഗിനിടെ നിസാര കാര്യങ്ങളില്‍പ്പോലും പ്രകോപിതരാകുന്നവർ തമ്മില്‍ റോഡ് തടഞ്ഞ് വഴക്കിടുന്നത് നിത്യസംഭവമാണ്. തർക്കം ഗതാഗതതടസം ഉണ്ടാക്കിയാല്‍ ലൈസൻസ് നിശ്ചിത ദിവസത്തേക്ക് സസ്പെൻഡ് ചെയ്യും. ഗുരുതരമായ അപകടം, ജീവഹാനി എന്നിവ ഇതു കാരണമുണ്ടായാല്‍ കുറ്റക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യും. വാഹനമോടിക്കുന്നവർ പ്രകടിപ്പിക്കുന്ന ആക്രമണാത്മക പെരുമാറ്റമാണ് റോഡ് റേജ്. അത് പ്രകടിപ്പിക്കുന്നത് പലവിധത്തിലാണ്. മറ്റ് ഡ്രൈവർമാരെയോ, കാല്‍നട യാത്രക്കാരെയോ, സൈക്കിള്‍ യാത്രക്കാരെയോ ഭീഷണിപ്പെടുത്തും. അവരെ വിരട്ടാനായി അപകടകരമായി ഡ്രൈവ് ചെയ്യും. അശ്ളീല ആംഗ്യങ്ങള്‍ കാണിക്കും. തുടർച്ചയായി ഹോണ്‍ മുഴക്കും. വാഹനം ചേർത്ത് ഉരസും. മുന്നില്‍ക്കയറി സൈഡ് തരാതെ സാവധാനം വാഹനമോടിക്കും.
WE ONE KERALA -NM
إرسال تعليق