കോട്ടയം നഗരസഭയില്‍ തട്ടിപ്പുകള്‍ തുടര്‍കഥ; മറ്റൊരു തട്ടിപ്പ് കൂടി കണ്ടെത്തി, വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു

 



യു ഡി എഫ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ തട്ടിപ്പുകള്‍ തുടര്‍കഥയാവുന്നു. വിവിധ ഇനങ്ങളില്‍ നഗരസഭയിലേക്ക് പണം പിരിക്കുന്ന രസീത് ബുക്കുകള്‍ കാണാതായത് നേരത്തെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു. നെഹ്‌റു പാര്‍ക്ക് പ്രവേശന ഫീസ് പിരിവിനായി നല്‍കിയ 18 98 നമ്പര്‍ രസീതത്തിലെ 94860 മുതല്‍ 94863 വരെയുള്ള പേജുകള്‍ കീറിയെടുത്തതായി സംസ്ഥാന ഓഡിറ്റ് വകുപ്പാണ് നേരത്തെ കണ്ടെത്തിയത്. പ്രവേശന ഫീസ് അല്ലാതെ വേറെ ഇനത്തില്‍ പണം വാങ്ങിയിട്ട് ഈ രസീത് നല്‍കാനാകും. സെക്രട്ടറി പരിശോധിച്ചു സാക്ഷ്യപ്പെടുത്താതെയാണ് രസീത് ബുക്കുകള്‍ ക്ലര്‍ക്കിന് കൈമാറിയത്. രസീതുകളുടെ അസ്സല്‍ കീറിയെടുത്തെങ്കിലും പകര്‍പ്പ് ബുക്കില്‍ തന്നെയുണ്ട്.രസീത് ബുക്കിൽ നിന്ന് നാല് പേജ് കാണാതെ പോയത് സംബന്ധിച്ച് വിശദീകരണം തേടിയ ശേഷം അവയുടെ പകര്‍പ്പ് നഗരസഭ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, സമാന രീതിയില്‍ മുന്‍പും രസീത് നഷ്ടമായിട്ടുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടാണ് നടന്നത്. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മറ്റൊരു തട്ടിപ്പ് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയത്.

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01