പ്രതിപക്ഷ നേതാവിനെ മാറ്റിയാൽ കേരളം ഭരിക്കാം, കെ സി വേണുഗോപാലിനെ മാറ്റിയാൽ കേന്ദ്രവും; കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും കെ സുധാകരനെ മാറ്റിയതിൽ പ്രതിഷേധവുമായി അണികൾ

 


തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നും കെ സുധാകരനെ മാറ്റിയതിൽ പ്രതിഷേധവുമായി അണികൾ. കെ സുധാകരനെ മാറ്റിയതിൽ പ്രതിഷേധിച്ച് പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാലക്കാട് ഐഎംഎ ജംഗ്ഷന് മുന്നിലും സിവിൽ സ്റ്റേഷന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനോളം വരില്ല വേറെ ഒരുത്തനെന്നും കേരളത്തിലെ സാധാരണ പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവാണ് കെ സുധാകരൻ എന്നുമാണ് ഫ്ലെക്സിലെ വാചകങ്ങൾ. സുധാകരനെ മാറ്റിയത് പോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാൽ കേരളം ഭരിക്കാമെന്നും കെ.സി. വേണുഗോപാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ കേന്ദ്രം ഭരിക്കാമെനും പോസ്റ്ററിൽ പറയുന്നു

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02