‘മുഖത്തടിച്ചു, തലമുടിക്ക് പിടിച്ച് വലിച്ച് ഉപദ്രവിച്ചു’; സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസ്


ആലപ്പുഴയിലെ യൂട്യൂബ് വ്‌ലോഗര്‍ക്കെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. മണ്ണഞ്ചേരി സ്വദേശി ഗ്രീന്‍ഹൗസ് രോഹിത്തിന് (27) എതിരെയാണ് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസെടുത്തത്. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന് സഹോദരിയെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് ഗ്രീന്‍ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ (27) കേസെടുത്തത്.

സ്വര്‍ണാഭരണങ്ങള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് സഹോദരിയെ മര്‍ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കേസ്. കഴിഞ്ഞ മാസം മൂന്നിന് സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതി സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സഹോദരിയായ റോഷ്‌നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച് ആഭരണം വില്‍ക്കുന്നതിനെ പറ്റി തര്‍ക്കമുണ്ടായി.

തുടര്‍ന്ന് പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കി പിടിക്കുകയും തലമുടികുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രതിയുടെ യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.



Post a Comment

أحدث أقدم

AD01