ഭീതിയുടെ നാളുകൾ അവസാനിക്കുന്നു ; അവസാന കോൺജൂറിങ്ങ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്


ലോകമെങ്ങും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഹൊറർ സിനിമാ പരമ്പരയായ കോൺജൂറിങ്ങ് സിനിമകൾ അതിന്റെ അന്ത്യത്തിലേക്കെത്തുന്നു. പരമ്പരയിലെ അവസാന ചിത്രമായ കോൺജൂറിങ്ങ്: ലാസ്റ്റ് റൈറ്റ്സിന്റെ ട്രൈലെർ റിലീസ് ചെയ്തു. ഇതിന് മുപ് റിലീസ് ചെയ്ത മൂന്നാം ഭാഗം ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചതെന്ന വസ്തുത നിലവിലുള്ളപ്പോഴാണ് മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നത്. ട്രെയ്‌ലറിൽ മുൻ ചിത്രങ്ങളിലെ വലാക്ക്, അന്നബെൽ തുടങ്ങിയ പ്രതാത്മാക്കളെ കാണിക്കുന്നുണ്ട്. പതിവ് പോലെ പ്രേതബാധ കാരണം അപകടത്തിലാക്കുന്ന ഒരു കുടുംബത്തെ രക്ഷിക്കാനായി എക്സോർസിസ്റ്റ്കളായ എഡ് – വാറൻ ദമ്പതികൾ എത്തുന്നതുമാണ് കോൺജൂറിങ്ങ്: ലാസ്റ്റ് റൈറ്റ്സിന്റെയും പ്രമേയം.


കോൺജൂറിങ്ങ് ചിത്രങ്ങൾ അവസാനിക്കുകയാണെങ്കിലും കോൺജൂറിങ് സിനിമാറ്റിക്ക് യുണിവേഴ്‌സിൽ തന്നെയുള്ള നൺ, അന്നബെൽ, സിനിമകൾക്ക് വീണ്ടും തുടർച്ചകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ വേര ഫാർമിഗ, മിയ ടോംലിൻസൺ, പാട്രിക്ക് വിൽസൺ, ബെൻ ഹാർഡി തുടങ്ങിയ വമ്പൻ താരനിരയുണ്ട്.

സെപ്റ്റംബർ അഞ്ചിന് ലോകമെങ്ങും റിലീസ് ചെയ്യുന്ന ചിത്രം നൺ 2, ദി കഴ്സ് ഓഫ് ലാലോർണ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മൈക്കൽ ഷെവ്സ് ആണ് പുതിയ കോൺജൂറിങ്ങ് ചിത്രവും ഒരുക്കിയിരിക്കുന്നത്. ദി നൺ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഐറിൻ പാമറും ചിത്രത്തിൽ പ്രത്യക്ഷപ്പെടും എന്നും റിപ്പോർട്ടുകളുണ്ട്.



Post a Comment

أحدث أقدم

AD01

 


AD02