എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ക്കും (99.5%) ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. വിദ്യാഭ്യാസ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലു വിജയപൂര്‍വ്വം പിന്നിട്ട വിദ്യാര്‍ത്ഥികളുടേയും അവരെ അതിനായി സജ്ജരാക്കിയ അദ്ധ്യാപകരുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ മികവോടെ തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്നും അേേദ്ദഹം ആശംസിച്ചു. പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകാതെ അടുത്ത അവസരത്തില്‍ തന്നെ വിജയം കണ്ടെത്തണം. അതിനായി അവരെ പഠനത്തില്‍ സഹായിക്കാനും മാനസിക പിന്തുണ നല്‍കാനും വിദ്യാലയങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധിക്കണം. പുതിയ ഉയരങ്ങളിലേയ്ക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ നയിക്കാന്‍ ഈ നേട്ടം പ്രചോദനമാട്ടെ – മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ എല്ലാവരെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ക്കും (99.5%) ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. 61,449 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. വിദ്യാഭ്യാസ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലു വിജയപൂര്‍വ്വം പിന്നിട്ട വിദ്യാര്‍ത്ഥികളുടേയും അവരെ അതിനായി സജ്ജരാക്കിയ അദ്ധ്യാപകരുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. കൂടുതല്‍ മികവോടെ തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകാതെ അടുത്ത അവസരത്തില്‍ തന്നെ വിജയം കണ്ടെത്തണം. അതിനായി അവരെ പഠനത്തില്‍ സഹായിക്കാനും മാനസിക പിന്തുണ നല്‍കാനും വിദ്യാലയങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധിക്കണം. പുതിയ ഉയരങ്ങളിലേയ്ക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ നയിക്കാന്‍ ഈ നേട്ടം പ്രചോദനമാട്ടെ.
WE ONE KERALA -NM
إرسال تعليق