സന്തോഷ് കീഴാറ്റൂരിന്റെ മകന് ക്രൂര മർദനം: പ്രതിയുടെ ചിത്രം പങ്കുവെച്ച് താരം


നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകന് ക്രൂര മർദനം. കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് കുട്ടികളെ ഒരു പറ്റം ക്രിമനലുകൾ ചേർന്ന് മർദിച്ചത്. തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുമ്പിൽ വെച്ചായിരുന്നു സംഭവം. അക്രമത്തിന് നേതൃത്വം നൽകിയ ആളുടെ ചിത്രം താരം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കുമെന്നും നടൻ പ്രതികരിച്ചു. സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സാന്ത് നാട്ടിൽ സാംസ്കാരിക പരിപാടികൾക്കും മറ്റും നേതൃത്വം നൽകി വരികയാണ്. രണ്ട് ദിവസം മുമ്പ് സംഭവം നടന്ന തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിൽ അഭിനയ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. 50 ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പരിപാടിയായിരുന്നു അത്. അന്ന് ക്യാമ്പ് നടത്തിയ സ്കൂളിന്റെ പരിസരത്തു വെച്ചായിരുന്നു 17 വയസുള്ള കുട്ടിയേയും കൂട്ടുകാരനേയും ക്രിമിനലുകൾ ആക്രമിച്ചത്. 



Post a Comment

أحدث أقدم

AD01