കണ്ണൂർ: LDF സർക്കാറിൻ്റെ ജനദ്രോഹ,അഴിമതി, ധൂർത്ത് ഭരണത്തിന്നെതിരെ കണ്ണൂർ നിയോജക മണ്ഡലം UDF കമ്മിറ്റി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നു കാൽടെക്സിലേക്ക് പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തിന് കെ. പ്രമോദ്, ,നൗഷാദ് ബ്ലാത്തൂർ, സി.എറമുള്ളാൻ തുണ്ടിക്കോത്ത് ലക്ഷമണൻ, കെ.പി. അബ്ദുസലാം, കൊളേക്കര മുസ്തഫ, പി.സി. അമീനുള്ള, ശ്രീജ മഠത്തിൽ, കെ. മോഹനൻ, കെ.പി. അബ്ദുറസാഖ് , പ്രദീപൻ വലിയന്നൂർ,രജീവൻ എടക്കാട് ഷമീമ ടീച്ചർ, ഷബീന ടീച്ചർ, സി.ടി. ഗിരിജ പത്മജ , അജിത ശ്രീനിവാസ് നേതൃത്വം നൽകി. കാൽടെക്സിൽ നടന്ന പ്രതിഷേധ പൊതുയോഗം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉൽഘാടനം ചെയ്തു. സി.എം. ഗോപിനാഥൻ അദ്ധ്യക്ഷത വന്നിച്ചു. അഹമ്മദ്കുട്ടി.പി.സി. സ്വാഗതം പറഞ്ഞു. DCC വൈസ് പ്രസിഡണ്ട് വി.വി. പുരുഷോത്തമൻ, ജില്ലാ ലീഗ് സെക്രട്ടറി അഡ്വ :എം.പി.മുഹമ്മദലി, സി.എം.പി. ജില്ലാ സെക്രട്ടറി സി. സുനിൽകുമാർ, സുരേഷ് ബാബു എളയാവൂർ, പി. മാധവൻ മാസ്റ്റർ പ്രസംഗിച്ചു. ടി.കെ. ലക്ഷമണൻ നന്ദി പറഞ്ഞു.
WE ONE KERALA -NM
إرسال تعليق