ഇനി ഇവരാണ് താരം, മമിതയ്ക്ക് നായകൻ സം​ഗീത്; ആഷിഖ് ഉസ്മാന്റെ 20-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്


ഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20ാം ചിത്രം പ്രഖ്യാപിച്ചു. മമിത ബൈജുവും സംഗീത് പ്രതാപുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായാണ് ജോഡികളായി എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. തിരക്കഥാകൃത്തായ  ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാൻ തന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബ്രോമാൻസ് എന്നാ സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഇനി വരാനിരിക്കുന്നത് ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര ആണ്.

അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചാമൻ ചാക്കോ എഡിറ്റിംഗും,ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. കലാനിർമ്മാണം നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ,വിതരണം സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കണ്ട്രോൾ സുധർമ്മൻ വള്ളിക്കുന്ന് പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യുറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



Post a Comment

أحدث أقدم

AD01