ജയ്സ്വാൾ ഒരേ പൊളി; ഇന്ത്യയുടെ 93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യം, ഗാംഗുലിക്കൊപ്പം എലൈറ്റ് ക്ലബിലും


ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂജെൻ ടച്ചിന് തുടക്കം കുറിച്ച ലീഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ ഒരുപിടി റെക്കോർഡുകൾ കൈവെള്ളയിലാക്കി യശസ്വി ജയ്സ്വാൾ. ഇതോടെ, ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും തന്റെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി ഈ 23-കാരൻ മാറി.

തന്റെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് അദ്ദേഹം നേടിയത്. വേദന സഹിച്ചാണ് അദ്ദേഹം 144 പന്തില്‍ സെഞ്ചുറി നേടിയത്. അടുത്തിടെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ജയ്സ്വാള്‍ പെര്‍ത്തില്‍ സെഞ്ചുറി നേടിയിരുന്നു. അതിനിടെ, സൗരവ് ഗാംഗുലി, വിജയ് മഞ്ജരേക്കര്‍ എന്നിവരടങ്ങുന്ന എലൈറ്റ് ക്ലബിലും ജയ്സ്വാള്‍ ചേര്‍ന്നു. ഇംഗ്ലണ്ടില്‍ കന്നി ഇന്നിങ്സില്‍ സെഞ്ചുറി നേടിയവരുടെ ക്ലബ് ആണിത്. സന്ദീപ് പാട്ടീല്‍, എം വിജയ് എന്നിവരും തങ്ങളുടെ ആദ്യ ഇംഗ്ലീഷ് പരീക്ഷയിൽ സെഞ്ചുറി നേടിയിരുന്നു. 1952-ലാണ് മഞ്ജരേക്കര്‍ സെഞ്ചുറി നേടിയത്.



Post a Comment

أحدث أقدم

AD01