ശ്രീകണ്ഠപുരം: ഒരു കൈയിൽ നിയമ പാലനം, മറുകൈയിൽ കല – രണ്ടിലും ഒരു പോലെ വിജയിക്കുകയാണ് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ ASI ബാബുരാജ്. സംസ്ഥാന പോലീസിന്റെ കണ്ണൂർ റൂറൽ K9 ഇൻ ചാർജ് ഓഫീസറായി തന്റെ ഔദ്യോഗിക ദൗത്യം നിറവേറ്റുന്നതിനൊപ്പം സിനിമ, ടെലിഫിലിം, വെബ് സീരീസ് മേഖലകളിലും തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ്. നെടുങ്ങോം ഗവ. ഹൈസ്കൂളിലെ പഠനകാലത്ത് നാടകവേദിയിലൂടെയാണ് കലാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് പഞ്ചായത്ത് തലത്തിലെ മേളകളിൽ മികച്ച നടനായി കഴിവ് തെളിയിച്ച അദ്ദേഹം, കേരളാ യൂനിവേഴ്സിറ്റിയിലെ B.Ed പഠനത്തിനിടെ കലാപ്രതിഭയായി നിറഞ്ഞുനിന്നു. 2017-ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ‘കക്ഷി അമ്മിണിപ്പിള്ള’, ‘മഴയത്ത്’, ‘ഓട്ടർഷ’, ‘തല്ലും പിടി’, ‘ചങ്ങായി’ തുടങ്ങി 15-ഓളം സിനിമകളിൽ ചെറിയ പക്ഷേ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിലെ S.I. വേഷം ഏറെ പ്രശംസിക്കപ്പെട്ടു. നിരവധി ടെലിഫിലിമുകൾക്കും പരസ്യ ചിത്രങ്ങൾക്കും വേഷമിട്ടത് കൂടാതെ, സ്വതന്ത്രമായി കഥയെഴുത്ത്, തിരക്കഥ, സംവിധാനം, അഭിനയം എന്നിവ കൈകാര്യം ചെയ്ത ‘മാപ്പ് സാക്ഷി’ എന്ന വെബ് സീരീസും പ്രേക്ഷകശ്രദ്ധ നേടി. സൗണ്ട് ഡബ്ബിങ്ങ് രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ASI ആയി ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ കണ്ണൂർ റൂറൽ K9 ഇൻ ചാർജ് ഓഫീസറായി പ്രവർത്തിക്കുന്നു. കലയും കർമ്മവും ചേർന്ന് ജീവിതം സമന്വയിപ്പിക്കുന്ന ഈ പൊലീസുകാരൻ, അഭിമാനിക്കാവുന്ന സാമൂഹിക മാതൃകയാണ്.

.jpg)

إرسال تعليق