പയ്യാവൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുട ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ നിന്ന് പയ്യാവൂർ ടൗണിലേക്ക് ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ, ജോയ് പുന്നശേരിമലയിൽ, ബേബി മുല്ലക്കരി, പി.ആർ. രാഘവൻ, ജെയിംസ് തുരുത്തേൽ, ജേക്കബ് പനന്താനം, കുര്യാച്ചൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് തെരുവത്ത്, തോമസ് കുടിയംകുന്നേൽ, റോസിലി മൈക്കിൾ, സജി അട്ടിക്കൽ, സി.പി.ജോൺസൺ, സൈമൺ പെരുവക്കുന്നേൽ, ഷാജി പാട്ടശേരി, ജോർജ് തറപ്പിൽ, ജോസഫ് അറയ്ക്കപ്പറമ്പിൽ, രാജേഷ് രാബേത്ത്, മൈക്കിൾ ചാണ്ടിക്കൊല്ലി, ജോർജ് അമ്പാട്ട്, ജോയ് പാറയ്ക്കൽ, ജോർജ് മേനാക്കുന്നേൽ, മോഹൻ മൂത്തേടത്ത്, ബേബി കുരുവിക്കാട്ടിൽ, പി.സി.സ്കറിയ, ജോസ് ചക്കാനിക്കുന്നേൽ, ബെന്നി എടാട്ട്, ജോസ് പള്ളിപ്പുറം എന്നിവർ നേതൃത്വം നൽകി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.
WE ONE KERALA
0
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
إرسال تعليق