കണ്ണൂർ ഫാമിലി വെഡിങ് സെൻറർ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു


കണ്ണൂർ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ഫാമിലി വെഡിങ് സെൻറർ ഷോറൂമിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി കണ്ണൂർ ട്രാഫിക് പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഫാമിലി മെമ്പേഴ്സും മാനേജ്മെൻറ് ടീമും ലഹരി വിരുദ്ധ റാലി കണ്ണൂർ കാൾടെക്സ് പരിധിയിൽ സംഘടിപ്പിച്ചു.




ഈ പരിപാടിയിൽ കണ്ണൂർ ഫാമിലി വെഡിങ് സെന്റർ എ ജി എം സുബൈർ, ഷോറൂം മാനേജർ അഭിജിത്ത്, ഓപ്പറേഷൻ മാനേജർ ജിതിൻ രാജ്, സാബിത്ത് അഷ്ക്കർ, നിസാർ, ഇർഷാദ് എന്നിവർ പങ്കെടുത്തു.




Post a Comment

أحدث أقدم

AD01