ആയിരം ഗാന്ധി- നെഹ്‌റു ഭവന പദ്ധതി ഉദ്ഘാടനം ചെയ്യ്തു





കണ്ണൂർ : മലപ്പട്ടത്ത് ഗാന്ധി സ്തൂപം തകർത്ത സി.പി.എം നടപടിയിൽ പ്രതിഷേധിച്ചും, നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധി- നെഹ്റു ഭവന പദ്ധതിയുടെ ഛായചിത്ര  വിതരണത്തിൻ്റെ ജില്ലാതല വിതരണോദ്ഘാടനം നടന്നു. 

ഒന്നല്ല ഒരായിരം ഗാന്ധി - നെഹ്റു ഭവനങ്ങൾ എന്ന ആദർശവാക്യം ഉയർത്തി നടത്തുന്ന പരിപാടി കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിയെയും നെഹ്റുവിനെയും തള്ളിപ്പറയുന്ന സി.പി.എം ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തെയാണ് തള്ളിപ്പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷനായി. തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി

പി.ആർ സനീഷ് ആദ്യ ഛായ ചിത്രം ഏറ്റുവാങ്ങി. 

കെ പി സി വർക്കിംഗ്‌ പ്രസിഡന്റ്റുമാരായ പി സി വിഷ്ണുനാഥ് എം ഏൽ എ, എ പി അനിൽകുമാർ എം ഏൽ എ, ഡി സി സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്,സജീവ് ജോസഫ് എം ഏൽ എ, സോണി സെബാസ്റ്റ്യൻ, മുഹമ്മദ്‌ ബ്ലത്തൂർ,രാഹുൽ വെച്ചിയോട്ട്, റോബർട്ട്‌ വെള്ളാംവെള്ളി,

ഫർസിൻ മജീദ്, അമൽ കുട്ടിയാറ്റൂർ, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

AD01