പെരുമ്പാവൂർ മാറമ്പിള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിയാർ നദിയിൽ ആലുവ മഹിളാലയം കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ വീട്ടിൽ 18 വയസുള്ള സുമയാണ് മരിച്ചത്.
വീടുവിട്ടിറങ്ങിയ പെൺകുട്ടി ഇക്കഴിഞ്ഞ ഞായറാഴ്ച മാറമ്പിള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. അന്വേഷണം തുടരുന്നതിനിടെ ഇന്ന് വൈകിട്ട് ആലുവയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിൽ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം കരയിൽ എത്തിച്ചപ്പോഴാണ് പെരുമ്പാവൂരിൽ നിന്നും കാണാതായ സുമയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
إرسال تعليق