ആർ എസ് എസ് ഭാരതാംബ ചിത്രം: ഗവര്‍ണറെ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി

 



ആർ എസ് എസ് ഭാരതാംബ ചിത്രം വിഷയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ബിംബങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്.കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും ആര്‍എസ്എസ് ഭാരതാംബ ചിത്രം. സെനറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വീണ്ടും ആര്‍എസ്എസ് ഭാരതാംബ ചിത്രം പ്രത്യക്ഷപ്പെട്ടത്. ശ്രീപത്മനാഭ സേവാ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. ഗവര്‍ണറെ ആണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി നിശ്ചയിച്ചത്. അതേസമയം ചിത്രം സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരിപാടിയില്‍ നിന്നും ചിത്രം നീക്കം ചെയ്യണമെന്നും സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. ഇല്ലെങ്കില്‍ പരിപാടി റദ്ദ് ചെയ്യുമെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01