പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്ര പരീക്ഷണ ബോധവത്കരണ പരിപാടിയിൽ സയൻസ് ഓൺ വീൽസ് പ്രോഗ്രാം കോ ഓർഡിനേറ്റർ അറിവരശൻ ക്ലാസ് നയിച്ചു.




 ചെമ്പേരി: സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വിജ്ഞാൻ രഥ് ' (സയൻസ് ഓൺ വീൽസ്) ശാസ്ത്ര പരീക്ഷണ ബോധവത്കരണ ക്ലാസ് പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു. കുടിയാന്മല എസ്ഐ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി അധ്യക്ഷത വഹിച്ചു. പ്രഫ.വാസുദേവൻ നായർ പദ്ധതി വിശദീകരിച്ചു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് ഇലക്ട് ജിജി ഏബ്രഹാം, പ്രോഗ്രാം ഡയറക്ടർ സുനിൽ പീറ്റർ എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് പ്രോഗ്രാം കോ ഓർഡിനേറ്റർ അറിവരശൻ ക്ലാസ് നയിച്ചു. നവീൻകുമാർ, സതീഷ് കുമാർ, സണ്ണി മംഗലത്ത്കരാേട്ട്, അധ്യാപകരായ ഷാജിമോൻ, സോണിയ എന്നിവർ നേതൃത്വം നൽകി.   

റിപ്പോര്ട്ട് : തോമസ് അയ്യങ്കനാൽ




Post a Comment

أحدث أقدم

AD01