‘നിലമ്പൂർ വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല, അൻവർ പാർട്ടിയെ ചതിച്ച യൂദാസ്’; എ. കെ. ബാലൻ


നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ലെന്ന് മുൻ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. വടകര ലോക്സഭാ മണ്ഡലത്തിലും പാലക്കാടും കണ്ടത് നിലമ്പൂരും ആവർത്തിച്ചു. പി വി അൻവർ പാർട്ടിയെ ചതിച്ച യൂദാസെന്നും തോറ്റെങ്കിലും എം സ്വരാജ് ഉയർത്തെഴുന്നേൽക്കുമെന്നും ലേഖനത്തിലുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്ന വിധിയല്ല. ആര്യാടൻ മുഹമ്മദ് മുസ്ലിം ലീഗിനോടും മതതീവ്രവാദ സംഘടനകളോടും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചു. അങ്ങനെ ഒരാളുടെ പുത്രനാണ് ജമാഅത്തെ ഇസ്ലാമിയുടെയും മതതീവ്രവാദികളുടെയും സഹായത്തോടെ നിയമസഭയിൽ എത്തുന്നതെന്നും അദലേഖനത്തിൽ പറയുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല. വടകര ലോക്സഭാ മണ്ഡലത്തിലും പാലക്കാടും കണ്ടത് നിലമ്പൂരും ആവർത്തിച്ചു. അൻവർ മുൻപ് വിജയിച്ചത് ഭരണ നേട്ടത്തിന്റെ ഒരു പങ്കുപറ്റി. ഈ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും എം സ്വരാജ് ഉയർത്തെഴുന്നേൽക്കുമെന്നും പി വി അൻവർ പാർട്ടിയെ ചതിച്ച യൂദാസെന്നും ലേഖനത്തിൽ വിമർശനമുണ്ട്.



Post a Comment

أحدث أقدم

AD01