ഓണത്തിന് ഒരു മുറം പച്ചക്കറി; സെക്രട്ടറിയേറ്റ് വളപ്പില്‍ മുഖ്യമന്ത്രി പച്ചക്കറി തൈ നട്ട് കൃഷിക്ക് തുടക്കം കുറിച്ചു


ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് തുടക്കമായി. സെക്രട്ടറിയേറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കറി തൈ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. വിഷ രഹിത പച്ചക്കറി ഓണത്തിന് വീടുകളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ‘മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

ഓണത്തിന് സദ്യ ഒരുക്കാന്‍ ജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക. ഇതാണ് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്നാണ് ഓരോ വര്‍ഷവും കൂടുതല്‍ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഴുതനട്ടുകൊണ്ടാണ് ഇത്തവണത്തെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി യോടൊപ്പം കൃഷി മന്ത്രി പി പ്രസാദ്, മന്ത്രിമാരായ കെ രാജന്‍ കെ എന്‍ ബാലഗോപാല്‍ എ കെ ശശീന്ദ്രന്‍ എന്നിവരും പച്ചക്കറി തൈ നട്ട് പദ്ധതിയുടെ ഭാഗമായി. പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് ആണ് ഓരോ വര്‍ഷവും വ്യാപിക്കുന്നതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. വഴുതന, വെണ്ടക്ക, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറി തൈയ്യും വിത്തും കൃഷിയുടെ ഭാഗമായി ചട്ടികളില്‍ പാകി. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ തന്നെയാണ് പച്ചക്കറികളുടെ മേല്‍നോട്ടവും നിര്‍വഹിക്കുക.



Post a Comment

أحدث أقدم

AD01