അമ്പത്തിയെട്ടാണ്ട് പിന്നിട്ട തളിപ്പറമ്പ് സർ സയ്യിദ് കോളേജിന്റെ അഭിമാന പൈതൃകത്തിന് അധ്യാപന സേവനത്തിലൂടെ കരുത്തുറ്റ അടിത്തറ പാകിയ കോളേജിലെ വിവിധ വകുപ്പുകളിലായി സേവനമനുഷ്ഠിച്ച് വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ 'ആർട്സ്' എന്ന സംഘടനയുടെ നേതൃത്വത്തിൽ കോളേജിന്റെതെക്കുവശത്ത് നിർമ്മിച്ച ഗേറ്റ് സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ: പി മഹമൂദ് നിർവ്വഹിച്ചു. സതെൺ ഗേറ്റ് എന്നാണ് പ്രസ്തുത കവാടത്തിന് പേര് നൽകിയിരിക്കുന്നത്. സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് ആള്ളാം കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഇസ്മയിൽ ഒലായിക്കര, ഗവെർണിങ് ബോഡി ചെയർമാൻ എം ബി എം അഷ്‌റഫ്, ഹുസൈൻ ഹാജി, കെ മുസ്തഫ ഹാജി, എസ് ആലി കുഞ്ഞി ഹാജി, കെ ടി ഇസ്മായിൽ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ മുഹമ്മദ് ബഷീർ, കെ പി ഹനീഫ, സി സിറാജ് ആർട്സ് പ്രസിഡന്റ് പ്രൊഫ:ടി പി ഹമീദ്, കൺവീനർ പ്രൊഫ:പി എ ജുനദ് ,പ്രൊഫ: എം അബ്ദുൽ സലീം, പ്രൊഫ: സി കെ വാണിദേവി,ഡോ: ഖലീൽചൊവ്വ,പ്രൊഫ: മൂസ,പ്രൊഫ: ലൂസി,പ്രൊഫ.ഷീലാമ്മ മാത്യു, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ: ഷാനവാസ് എസ് എം കോളേജ് ഇൻഫ്രാസ്ട്രക്ച്ചർ കൺവീനർ ഡോ: എ കെ അബ്ദുസ്സലാം,കോളേജ് സുപ്രണ്ട് ടി മുസ്തഫ,സ്റ്റാഫ് സെക്രട്ടറി എ ഹൈദരലി, ഇക്ബാൽ കോയിപ്ര എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
WE ONE KERALA -NM
.jpg)




إرسال تعليق