തിരുവനന്തപുരത്തെ പറശ്ശിനി മുത്തപ്പൻ കോലം; നിയമ നടപടി സ്വീകരിക്കും

 


പറശ്ശിനിക്കടവ് : പറശ്ശിനി മുത്തപ്പൻ എന്ന പേരിൽ തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പറശ്ശിനി മടപ്പുര അറിയിച്ചു. 14-ന് ഉച്ചയ്ക്ക് പരിപാടി നടത്തുമെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.ഈ പരിപാടിയുമായി പറശ്ശിനിമടപ്പുര, ബന്ധുക്കൾ, ജീവനക്കാർ എന്നിവർക്കൊന്നും ഒരു ബന്ധവുമില്ല. പൊതുവേദികളിലും മറ്റും ഇത്തരം പരിപാടികൾ നടത്താൻ ആർക്കും അനുവാദംകൊടുക്കുന്ന പതിവുമില്ല. ദൈവീകമായ ആചാരാനുഷ്ഠാനങ്ങളോടെ മാത്രമാണ് തിരുരൂപങ്ങൾ കെട്ടിയാടുന്നത്. പൊതുവേദികളിൽ കെട്ടിയാടുന്നത് ഭക്തജനങ്ങളെ ചൂഷണം ചെയ്യാനാണെന്നും മടപ്പുരട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01