ജൂണ്‍ 23 അന്താരാഷ്ട്ര ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെമിനാറുകള്‍, കൂട്ടയോട്ടം, ബാഡ്മിന്റണ്‍ മാച്ച്, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങി വിവിധങ്ങളായ പരിപടികള്‍ നടത്തും. പരിപാടികളുടെ നടത്തിപ്പിനായി ജില്ലാ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘാടക സമിതി രൂപീകരിച്ചു. രജിസ്ട്രേഷന്, പുരാവസ്തു, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംപി മാരായ ഡോ.വി ശിവദാസന്‍, കെ സുധാകരന്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കും. കെ വി സുമേഷ് എംഎല്‍എയാണ് സംഘാടക സമിതി ചെയര്മാന്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പവിത്രന് മാഷ് വൈസ് ചെയര്‍മാനായും ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് ഡോ പി.കെ ജഗന്നാഥന് കണ്‍വീനറായും പ്രവര്‍ത്തിക്കും. കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് ഡോ.പി കെ ജഗന്നാഥന് അധ്യക്ഷനായി. ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് പവിത്രന് മാഷ്, ഒളിംപിക് അസോസിയേഷന് സെക്രട്ടറി ബാബു പണ്ണേരി, സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രദീപന്, വിവിധ അസോസിയേഷന് പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, കായിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

إرسال تعليق