ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം അയല്‍ സംസ്ഥാനത്ത്


ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയല്‍ക്കാര്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അടഞ്ഞ് കിടന്ന വീട് തുറന്നപ്പോഴാണ് മരണവിവരം ലോകം അറിയുന്നത്. കര്‍ണാടകയിലെ ബഡഗുന്‍ഡി ഗ്രാമത്തിലാണ് സംഭവം. തിമ്മപ്പ മുല്യയാണ് ഭാര്യ ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഗാര്‍ഹികമായ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു. ബഡാഗുണ്ടി സ്വദേശിയായ ജയന്തിയും മിട്ടമജലു നിവാസിയായ തിമ്മപ്പയും വിവാഹിതരായിട്ട് പതിനഞ്ച് വര്‍ഷമായി. ഗര്‍ഭിണിയായ ജയന്തിയുടെ ഗര്‍ഭകാല ചടങ്ങുകള്‍ ജൂലായ രണ്ടിന് നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം.



Post a Comment

أحدث أقدم

AD01