ഇരിട്ടി: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി പടിയൂർ കല്ല്യാട് പഞ്ചായത്തും, ആരോഗ്യ വകുപ്പും, എക്സൈസ് വകുപ്പും സംയുക്തമായി ചേർന്നു കൊണ്ട് ലഹരി വിരുദ്ധദിന ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു. ജൂനിയർ സൂപ്രണ്ട് ശ്രീ അശോകൻ എം എം സ്വാഗതം പറഞ്ഞ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി ആർ മിനി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ രാജേഷ് കോമത്ത് ബോധവൽക്കരണ ക്ലാസ് എടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സിബി കവനാൽ ലഹരി ദിനത്തോട് അനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി റുബീന സി പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും നന്ദി പറയുകയും ചെയ്തു.
WE ONE KERALA -NM
.jpg)




إرسال تعليق