പയ്യാവൂർ വണ്ണായിക്കടവ് പാലം ജനങ്ങൾ ഉപരോധിച്ചു


പയ്യാവൂർ: വണ്ണായിക്കടവ് പ്രാദേശിക വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പാലം ഉപരോധ സമരം ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പൈസക്കരി ഫൊറോന വികാരി ഫാദർ നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. പ്രാദേശിക വികസന സമിതി കൺവീനർ വിൽസൺ ചാക്കോ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് തുരുത്തേൽ,  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടെൻസൺ കണ്ടത്തിൻകര,  ടി പി അഷ്റഫ്  വികസന സമിതി നേതാക്കളായ ടി ടി  സെബാസ്റ്റ്യൻ, ബിനു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ പൈസക്കരി റോഡിൽ വണ്ണായിക്കടവിൽ നിന്നും നെല്ലിക്കുറ്റി വഴി ചെമ്പേരി ചെറുപുഴ ഭാഗങ്ങളിലേക്ക് പോകാനുള്ള  എളുപ്പമാർഗ്ഗത്തിലാണ് ഈ പാലം . 35 വർഷം മുൻപ് പണത ഈ ഉയരം കുറഞ്ഞ പാലം, ശക്തമായ രണ്ടു മഴപെയ്താൽ പാലത്തിൽ വെള്ളം കയറി യാത്ര തടസ്സപ്പെടും. പാലത്തിൽ നിന്നും 25 മീറ്റർ അകലെയുള്ള അംഗൻവാടിയിലേക്ക് കുട്ടികളെ കൊണ്ടു പോകാൻ പ്രയാസമാണ്. എൽപി സ്കൂൾ മുതൽ  കോളേജ് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകൾ ദൈനംദിനം യാത്ര ചെയ്യുന്ന പാലമാണിത്. കാലപ്പഴക്കത്തിൽ ദ്രവിച്ചു തീരാറായി അപകടം പതിയിരിക്കുന്ന ഈ പാലം പൊളിച്ചുമാറ്റി പുതിയ ഉയരമുള്ള  പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഉപരോധസമരം നടത്തിയത്. പാലത്തിന് ഇരുഭാഗങ്ങളിലുമുള്ള സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01