ഒരു ഉപതിരഞ്ഞെടുപ്പില്‍ വലതുമുന്നണി ജയിച്ചതേയുള്ളൂ, അപ്പോഴേക്കും സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തു വന്ന് തിമിർത്താടുകയാണ്: ബെന്യാമിന്‍


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ സർവ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നിരിക്കുകയാണ്. വർ​ഗീയ കക്ഷികളെ കൂട്ടുപിടിച്ചുള്ള വലതു മുന്നണിയുടെ വിജയം തങ്ങളുടേതായി കണ്ട് ഇവർ കേരളത്തിൽ വർ​ഗീയത വിളമ്പുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സൂംബ വിഷയം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ വിവിധ സംഘടനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എഴുത്തുകാരൻ ബെന്യാമിന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ഉപതിരഞ്ഞെടുപ്പില്‍ വലതുമുന്നണി വിജയിച്ചപ്പോഴേക്കും സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിര്‍ത്താടുകയാണെന്ന് ആണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ശ്രദ്ധിച്ചാല്‍ കേരളത്തിന് കൊള്ളാമെന്നും അദ്ദേഹം പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ഒരു ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി ജയിച്ചതേ ഉള്ളു. അപ്പോഴേക്കും കേരളത്തിലെ സർവ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിർത്താടുകയാണ്. ശ്രദ്ധിച്ചാൽ കേരളത്തിന്‌ കൊള്ളാം

സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ വിവിധ സംഘടനങ്ങള്‍ സൂംബ നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ സംസാരിച്ചത് ചർച്ചയാകുമ്പോൾ ആണ് ഈ പോസ്റ്റും വന്നിരിക്കുന്നത്. പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. കേരളം ഇതുവരെ നേടിയ പുരോഗമന ആശയങ്ങളെ എല്ലാം തകിടം മറിച്ച് താലിബാൻ മോഡൽ ഭരണം കൊണ്ടുവരാനാണ് ചിലരുടെ ആഗ്രഹം എന്നും കേരളം ഒരു തരത്തിലും അതിന് സമ്മതിച്ചു കൊടുക്കരുതെന്നും ഒരാൾ കുറിച്ചു. ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായാണ് നമ്മുടെ സ്‌കൂളുകളില്‍ സൂംബ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.



Post a Comment

أحدث أقدم

AD01