പിലാത്തറയെ നശിപ്പിക്കാന്‍ വിടില്ല-പിലാത്തറനാട് കൂട്ടായ്മ ജനകീയ പ്രക്ഷോഭം തുടങ്ങി.

 


പിലാത്തറ: പുതിയ എന്‍.എച്ച് 66 ദേശീയപാതയില്‍ ചെറുതാഴം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പിലാത്തറ ടൗണില്‍ തൂണ്‍ ഉപയോഗിച്ച് മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അധികൃതര്‍ക്ക് നിവേദനം നല്‍കാനായുള്ള ഒപ്പുശേഖരണം തുടങ്ങി. പിലാത്തറയുടെ ഹൃദയം മുറിക്കരുത്, പിലാത്തറയില്‍ വേണം എലിവേറ്റഡ് ഹൈവേ എന്ന സന്ദേശമുയര്‍ത്തി സാമൂഹിക പ്രതിബദ്ധതയുള്ള 150 ഓളം അംഗങ്ങള്‍ പിലാത്തറനാട് എന്ന ജനകീയ കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നു. വിണ്ടു കീറിയ റോഡ് സഞ്ചാര സ്വാതന്ത്ര്യം നല്‍കി പുനര്‍നിര്‍മ്മിക്കുക, പിലാത്തറയിലെ മണ്ണ് പരിശോധന റിപ്പോര്‍ട്ട് പുറത്തുവിടുക., മേഘാ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുക, യാത്രക്കാരുടെ ജീവന് സംരക്ഷണം നല്‍കുക-തുടങ്ങിയ മുദ്രാവാക്യങ്ങളില്‍ മുന്‍നിര്‍ത്തിയാണ് സമരം മുന്നോട്ടുപോകുന്നത്. ഷനില്‍ ചെറുതാഴം, കെ.പി.എം.അനീസ്, വരുണ്‍ കൃഷ്ണന്‍, നജ്മുദ്ദീന്‍ പിലാത്തറ, ജാസ്മിന്‍ രാജീവ്, സുബ്രഹ്മണ്യന്‍ നടുവലത്ത്, കെ.പി.അസീസ്, കെ.പി.എം. ജബ്ബാര്‍, മലബാര്‍ വികസന സമിതി ചെയര്‍മാന്‍ പ്രേംജി, പരിസ്ഥിതി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01